കൊല്ലം : ഇരവിപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദ് ഉമയനല്ലൂർ പടനിലത്ത് ഭവന സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു. വലിയ ആവേശത്തോടെയാണ് പ്രദേശവാസികൾ അദ്ദേഹത്തെ സ്വീകരിച്ചത്. പള്ളിമുക്ക് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഒാഫീസിൽ നടന്ന ഇടതു വിദ്യാർത്ഥി സംയുക്ത കൺവെൻഷനും വടക്കേവിള മണക്കാട് നടന്ന മഹിളാ സംഘടനകളുടെ സംയുക്ത കൺവൻഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു.