reshmi
യു.ഡി.എഫ് സ്ഥാനാർത്ഥി ആർ രശ്മി താമരക്കുടിയിൽ വീട്ടമ്മയോട് വോട്ടഭ്യർത്ഥിക്കുന്നു.

കൊട്ടാരക്കര: യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.രശ്മി മൈലം കുളക്കട

പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. കാഷ്യൂഫാക്ടറികൾ, വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ കണ്ട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് കോട്ടാത്തല വഴി കുളക്കട ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. സ്ഥാനാർത്ഥിക്കൊപ്പം നരേന്ദ്രനാഥ്, റോയി മലയിലഴികം, താമരക്കുടി പ്രദീപ്, ശ്യം, പ്രവീൺ, ഇഞ്ചക്കാട് നന്ദകുമാർ, സദാശിവൻപിള്ള, മൈലം റെജി, അന്തമൺ ജോയി, മുട്ടമ്പലം രഘു, കലയപുരം ശിവൻപിള്ള, ജോൺസൺ ദാനിയൽ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. മൈലം മണ്ഡലത്തിൽ നടന്ന കൺവെൻഷൻ കൊടിക്കുന്നിൽ സുരേഷ് എം.പിയും വെളിയം മണ്ഡലത്തിലെ കൺവെൻഷൻ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു.

ഇന്ന് കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലും ഉമ്മന്നൂർ പഞ്ചായത്തിലും സ്ഥാനാർത്ഥി പര്യടനം നടത്തും. എഴുകോൺ മണ്ഡലം കൺവെൻഷൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്യും.