
കൊല്ലം: എ.ഐ.സി.സി സംഘടനാകാര്യ ചുമതലയുള്ള ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഇന്ന് ജില്ലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച് പര്യടനം നടത്തും. വൈകിട്ട് 3ന് ചടയമംഗലം കോട്ടുക്കൽ, 4ന് കൊട്ടാരക്കര, പൂവറ്റൂർ, 5ന് കുണ്ടറ, പെരുമ്പുഴ, 6ന് കൊല്ലം, അഞ്ചാലുംമൂട് എന്നിവിടങ്ങളിൽ പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യും.