c

ഓച്ചിറ: വ്യാപാരസ്ഥാപനത്തിന് ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം തിരുവനന്തപുരം തദ്ദേശസ്വയംഭരണ ട്രിബ്യൂണൽ റദ്ദാക്കി. 30 ദിവസത്തിനകം സ്ഥാപന ഉടമയ്ക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി ജഡ്ജി പി. മായാദേവി ഉത്തരവിട്ടു. ഓച്ചിറ ഗ്രാമ പഞ്ചായത്തംഗമായിരുന്ന എലമ്പടത്ത് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനത്തിന് 2020 വരെ ലൈസൻസ് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ഭരണസമിതി ലൈസൻസ് പുതുക്കി നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് കടയുടമ തദ്ദേശസ്വയംഭരണ ട്രിബ്യൂണലിനെ സമീപിച്ചത്.