vote

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ജെ.എസ്.എസ് (സോഷ്യലിസ്റ്റ്) സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. യുവജനങ്ങളെ വഞ്ചിച്ചും സ്വജനപക്ഷപാതവും നടത്തിയ ഇടത് സർക്കാരിനെ പുറത്താക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. ബി.ജെ.പി ഉയർത്തുന്ന തീവ്ര ഹിന്ദുത്വ നിലപാടുകൾ തടയാൻ രാജ്യത്ത് കോൺഗ്രസിനേ കഴിയൂ. ഇതിന്റെ തെളിവാണ് നേമത്ത് കെ. മുരളീധരന്റെ സ്ഥാനാർത്ഥിത്വമെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന തല നേതൃയോഗം പാർട്ടി ജനറൽ സെക്രട്ടറി അഡ്വ. വി.എച്ച്. സത്‌ജിത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പാളയം സതീഷ് അദ്ധ്യക്ഷനായി. എൻ. ബാഹുലേയൻ, പപ്പൻ ചേലിയ, എലിസബത്ത്, അജി വാവറയമ്പലം, ദിലീപ് തമ്പി, അഡ്വ. പി. ഗോപാലകൃഷ്ണൻ, ബേബി ഗിരിജ, ദിനേശ്, ശിവനാണു ആചാരി, വിജയചന്ദ്രൻ, ഹരിലാൽ, സി.പി. രാജു, അനിൽ കോഴിക്കോട്, കെ.ഡി. ബാബുജി, ഷാൻ സുകുമാരൻ, രജീഷ് ആലുവ തുടങ്ങിയവർ സംസാരിച്ചു.