pho
തെന്മല പഞ്ചായത്തിലെ തണ്ണിവളവിൽ കുടിവെളളം വിതരണം ചെയ്യുന്നു.

പുനലൂർ: കനത്ത ചൂടിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന തെന്മല പഞ്ചായത്തിലെ തണ്ണിവളവിൽ ജലവിതരണം ആരംഭിച്ചു. തണ്ണിവളവിലെ പുറമ്പോക്ക് നിവാസികളായ താമസക്കാർ സമീപത്തെ നീരുറവയിൽ നിന്നാണ് കുടിവെള്ളം ശേഖരിച്ചിരുന്നത്.കുടിവെള്ളത്തിന് പുറമെ പുറമ്പോക്ക് നിവാസികളായ 50ഓളം കുടുംബങ്ങൾ കുളിക്കുന്നതും തുണി നനക്കുന്നതും നീരുറവയിൽ നിന്ന് ശേഖരിക്കുന്ന വെള്ളം ഉപയോഗിച്ചാണ്.രണ്ട് വർഷം മുമ്പ് കുടിവെള്ളം എത്തിക്കാൻ പാതയോരത്ത് സ്ഥാപിച്ച കിയോസ്കർ ഇപ്പോഴും നോക്കുകുത്തിയായിരുന്നിട്ടും തുടർ നടപടികൾ ഉണ്ടായില്ല. ഇത് കേരളകൗമുദി നിരവധി തവണ വാർത്ത ചെയ്തിരുന്നു.വാർത്ത ശ്രദ്ധയിൽപ്പെട്ട വാർഡ് അംഗങ്ങളായ അനീഷ്,വിജയശ്രീ എന്നിവർ മുൻ കൈയെടുത്താണ് പുറമ്പോക്ക് നിവാസികൾക്ക് ടാങ്കർ ലോറിയിൽ കുടിവെള്ളമെത്തിച്ച് നൽകിയത്.