
ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിൽ ശുചിത്വമിഷന്റെ പ്രദർശനകേന്ദ്രം ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ ജില്ലാ കോ ഒാർഡിനേറ്റർ സൗമ്യ ഗോപാലകൃഷണൻ പതാരത്ത് തുടങ്ങിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പൂർണമായും ഹരിതചട്ടം പാലിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രദർശന കേന്ദ്രം സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ അദ്ധ്യക്ഷത വഹിച്ചു. വി.ഇ.ഒ വിശാൽ, കുടുംബശ്രീ ചെയർപേഴ്സൺ എൽ. ജയശ്രീ, ജിനേഷ്, ആർ. മിനിമോൾ, മിഥില തുടങ്ങിയവർ സംസാരിച്ചു.