photo
ജില്ലാ ശുചിത്വമിഷന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ ആരംഭിച്ച ഹരിത ചട്ടങ്ങളുടെ പ്രദർശനശാല ഉദ്ഘാടനം ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സൗമ്യാ ഗോപാലകൃഷ്ണൻ നിർവ്വഹിക്കുന്നു.

അഞ്ചൽ: നിയമസഭാ തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഹരിതചട്ടങ്ങളുടെ പ്രദർശനശാല അഞ്ചൽ ചന്ത മുക്കിൽ ഉദ്ഘാടനം ചെയ്തു. ജില്ലാശുചിത്വമിഷന്റെയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച പ്രദർശനശാലയുടെ ഉദ്ഘാടനം ജില്ലാശുചിത്വമിഷൻ കോ-ഓർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് ജി.ഡി.ഒ മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.ബി.ഡി. ഒ ശ്രീജ റാണി, ഡെപ്യൂട്ടി തഹസിൽദാർ മോഹൻരാജ്, ജി.ഇ.ഒ നിസാം, പരിസ്ഥിതി പ്രവർത്തകൻ ആയൂർ സുന്ദരേശൻപിള്ള ,ബ്ലോക്ക് റിസോഴ്‌സ് പേഴ്സൺ എസ്. ശൈലജ എന്നിവർ പ്രസംഗിച്ചു.പ്രദർശനം ഏപ്രിൽ 6 ന് സമാപിക്കും .