reshmi
ആർ.രശ്മി കോടതി സമുച്ചയത്തിലെത്തി വോട്ടഭ്യർത്ഥന നടത്തുന്നു

കൊട്ടാരക്കര: യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.രശ്മി കശുഅണ്ടി ഫാക്ടറികൾ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പര്യടനം നടത്തി. പുത്തൂരിൽ നിന്ന് ആരംഭിച്ച പര്യടനം കുളക്കട, മൈലം പഞ്ചായത്തുകളിലെ വിവിധ കശുഅണ്ടി ഫാക്ടറികളിലെ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നടന്നത്.കശുഅണ്ടി ഫാക്ടറികളിൽ തൊഴിലാളികൾ വളറെ ആവേശത്തോടെയാണ് രശ്മിയെ വരവേറ്റത്. തുടർന്ന് കൊട്ടാരക്കരയിലെത്തിയ സ്ഥാനാർത്ഥി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ എത്തി ഉദ്യോഗസ്ഥരോടും ജീവനക്കാരോടും അവിടെയുണ്ടായിരുന്ന പൊതുജനങ്ങളും വോട്ടഭ്യർത്ഥിച്ചു.കോടതി സമുച്ചയം, ബാർ അസോസിയേഷൻ എന്നിവടങ്ങളിലും ചെന്ന് വോട്ടഭ്യർത്ഥിച്ചു.കൂടാതെ ടൗണിലുള്ള വിവിധ സർക്കാർ ഓഫീസുകളിലും പ്രവർത്തകർക്കൊപ്പം എത്തി വോട്ടഭ്യർത്ഥന നടത്തി.