ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ഇടത്, വലത് മുന്നണി സ്ഥാനാർത്ഥികളുടെ സ്വീകരണ പരിപാടികൾ ഇന്ന് ആരംഭിക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ സ്വീകരണ പരിപാടി ഇന്ന് രാവിലെ 10ന് കിഴക്കേ കല്ലടയിൽ അഡ്വ. കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ സ്വീകരണ പരിപാടി മൈനാഗപ്പള്ളി തുപ്പായി വിളപ്പുറത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന് 25ന് പവിത്രേശ്വരത്ത് സ്വീകരണം നൽകും. 26ന് പടിഞ്ഞാറേ കല്ലട, മൺറോതുരുത്ത്, 27ന് ശൂരനാട് വടക്ക്, 28ന് ശൂരനാട് തെക്കും പോരുവഴി പടിഞ്ഞാറും, 29ന് കുന്നത്തൂരും പോരുവഴി കിഴക്കും, 30ന് കിഴക്കേ കല്ലട, ശാസ്താംകോട്ട പഞ്ചായത്തിലെ പെരിവേലിക്കരയും കരിന്തോട്ടുവയും, 31ന് ശാസ്താംകോട്ട പഞ്ചായത്ത് എന്നിവിടങ്ങളിലാണ് സ്വീകരണ പരിപാടികൾ. 25ന് ഉച്ചയ്ക്ക് ശേഷം പടിഞ്ഞാറേ കല്ലടയിൽ കോവൂർ കുഞ്ഞുമോന് സ്വീകരണം നൽകും. 26ന് മൈനാഗപ്പള്ളി പടിഞ്ഞാറ്, വടക്ക് മേഖലകൾ, 27ന് കുന്നത്തൂർ പഞ്ചായത്ത്, 28ന് ശൂരനാട് വടക്ക്, 29ന് പവിത്രേശ്വരം, 30ന് മൺറോത്തുരുത്ത്, ഉച്ചയ്ക്ക് ശേഷം മൈനാഗപ്പള്ളി കിഴക്ക് മേഖല, 31ന് ശൂരനാട് തെക്ക് പഞ്ചായത്ത്, ഏപ്രിൽ 1ന് പോരുവഴി, ഏപ്രിൽ 2ന് ശാസ്താംകോട്ട പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പരിപാടികൾ.