പരവൂർ: യു.ഡി.എഫ് പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. നെടുങ്ങോലം രഘു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി എ. ഷുഹൈബ്, ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ, മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുധീർകുമാർ, ജെ. ഷെരീഫ്, സത്‌ജിത്ത്, എസ്. രമണൻ, പൊഴിക്കര വിജയൻപിള്ള, അശോക് കുമാർ, ലതാ മോഹൻദാസ്, ഡി.എൻ. ലോല തുടങ്ങിയവർ സംസാരിച്ചു.