കുന്നിക്കോട് : പുനലൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോകും വഴി ചെങ്ങമനാട് വ ച്ച് ഓടിക്കൊണ്ടിരുന്നകെ.എസ്.ആർ.ടി.സി. ബസിന്റെ മുൻപിലുള്ള ഗ്ലാസ് പൊട്ടിവീണു.
കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ കൊട്ടാരക്കര ഡിപ്പോയിലെ കെ.എൽ.15-8749 ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ഡ്രൈവർ ചേർത്തല പട്ടണക്കാട് പടയത്ത്ചിറയിൽ അൻസർ(50) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊട്ടിവീണ ഗ്ലാസിന്റെ ചില്ല് കൊണ്ട് അൻസറിന്റെ കൈകൾക്കും കാലുകൾക്കും മുറിവേറ്റു. ബസിൽ യാത്രക്കാർ കുറവായതിനാൽ വലിയ അപകടം ഒഴിവായി.