nss
കരിങ്ങന്നൂർ ശ്രീകൃഷ്ണവിലാസം എൻഎസ്എസ് കരയോഗം വാർഷികം യൂണിയൻ ഭരണ സമിതിയംഗം കെ.ആർ.മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ ∙ കരിങ്ങന്നൂർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം വാർഷികവും ഭാരാവാഹികളുടെ തിരഞ്ഞെടുപ്പും മെരിറ്റ് അവാർഡുകളും പഠനോപകരണ വിതരണവും നടത്തി. യൂണിയൻ ഭരണ സമിതിയംഗം കെ.ആർ.മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എൻ.ശശിധരൻനായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.ജയപ്രകാശ്, യൂണിയൻ ഭരണ സമിതിയംഗം ജി.ദിലീപ്കുമാർ, സെക്രട്ടറി ബി.മധുസൂദനൻപിള്ള എന്നിവർ സംസാരിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തംഗമായി തിര‍ഞ്ഞെടുത്ത ആർ.ജയന്തീദേവിയേയും പി.എസ്‌.സി ഐ.സി.ഡി.എസ് സൂപ്പർ വൈസർ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ എ.ശാരികയെയും എംഫാം പരീക്ഷയിൽ ഉന്നത വിജയം നേടിയ അരുണിമ ചന്ദ്രനെയും ആദരിച്ചു.