കുണ്ടറ: കശുഅണ്ടി തൊഴിലാളികൾക്ക് മാത്രമല്ല, കുണ്ടറയിലെ ചെറുപ്പക്കാർക്കും വിദ്യാർത്ഥികൾക്കും മേഴ്സിക്കുട്ടിയമ്മയാണ് താരം. മന്ത്രി പരിവേഷങ്ങളില്ലാതെ ഇടത് സ്ഥാനാർത്ഥിയായി ജെ. മേഴ്സിക്കുട്ടിഅമ്മ മണ്ഡലം നിറയുമ്പോൾ ഒപ്പമുള്ളതിലധികവും ചെറുപ്പക്കാരാണ്.
വിദ്യാലയങ്ങളിലും കളിസ്ഥലങ്ങളിലുമൊക്കെ ചെല്ലുമ്പോൾ നാടിന്റെ ചെറുപ്പം സ്ഥാനാർത്ഥിയുടെ അടുത്തേക്ക് ഓടിയെത്തുകയാണ്. കുണ്ടറയിൽ വികസന വിപ്ളവം കൊണ്ടുവന്നതിന്റെ സന്തോഷം മാത്രമല്ല, സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരോടും കൂട്ടുകൂടുന്ന രീതിയാണ് അവർക്കിഷ്ടം. വഴിയരുകിലായാലും ഒരു സെൽഫിയെടുത്തോട്ടെയെന്ന് ചോദിക്കാൻ കുട്ടിക്കൂട്ടത്തിന് മടിയില്ല. ചോദിക്കേണ്ട താമസം അവരെ ചേർത്തുനിർത്തി പോസ് ചെയ്യാൻ സ്ഥാനാർത്ഥിയ്ക്കും ആവേശം.
തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും മേഴ്സിക്കുട്ടിഅമ്മയോട് പ്രായഭേദമില്ലാതെ കൂട്ടുകൂടുകയാണ് നാട്ടുകാർ. എന്തിനും ഏതിനും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന മേഴ്സിക്കുട്ടിഅമ്മയോട് ആർക്കും പരിഭവങ്ങളില്ല, സ്നേഹമം മാത്രമാണ്.