കടയ്ക്കൽ : ചടയമംഗലം മണ്ഡലത്തിലെ കശുഅണ്ടി ഫാക്ടറികളിലെത്തി തൊഴിലാളികളെ കണ്ട് ചിഞ്ചുറാണി വോട്ട് അഭ്യർത്ഥിച്ചു. കശുഅണ്ടി തൊഴിൽ മേഖലയ്ക്ക് പുതുജീവൻ നൽകിയ സർക്കാരാണ് നിലവിലുള്ളതെന്ന് തൊഴിലാളികൾ ചിഞ്ചുറാണിയോട് പറഞ്ഞു. മുടങ്ങിക്കിടന്ന ഗ്രാറ്റ് വിറ്റി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചത് എൽ.ഡി.എഫ്. സർക്കാരാണ്. കാട്ടാമ്പള്ളി ബെഫി ഫാക്ടറിയിലായിരുന്നു സന്ദർശനം. ജി എസ് പ്രിജിലാൽ, പ്രൊഫ. ശിവദാസൻ പിള്ള, ജി രാമാനുജൻ പിള്ള, ഡി.സനൽകുമാർ, എം.പ്രിയകുമാരി, ബി.ഗിരിജമ്മ, ബി.എസ്.ബീന എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.