കടയ്ക്കൽ: ആറ്റിങ്ങൽ ഗവ.കോളേജിന് സമീപത്ത് നിന്ന് കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പെരുമാതുറ പുതുക്കുറിച്ചി സാജിത മൻസിലിൽ താമസിക്കുന്ന സനൽ (29) തിരുവനന്തപുരം പട്ടം കൊട്ടാര കുളത്തിങ്കര വീട്ടിൽ അനു (30) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആറ്റിങ്ങൽ പൊലീസും ചേർന്ന് ഇന്നലെ വൈകിട്ട് നാല് മണിയോടെ ആറ്റിങ്ങൽ ഗവ.കോളേജിന് സമീപത്തുനിന്ന് 650 ഗ്രാം കഞ്ചാവും 3 ഗ്രാം എം.ഡി.എം.എയും ഒരു എയർ ഗണ്ണും 6000 രൂപയും KL21G2525 മാരുതി സിഫ്റ്റ് കാറുമാണ് പിടിച്ചെടുത്തത്.
തിരുവനന്തപുരം റൂറൽ എസ്.പി കെ. മധുവിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് ഡിവൈ.എസ് .പി അനിൽകുമാർ, ആറ്റിങ്ങൽ ഡിവൈ.എസ്.പി സി.എസ്. ഹരി, ആറ്റിങ്ങൽ സി.ഐ. രാജേഷ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.