കുണ്ടറ: നിർദ്ധനർക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതികൾ അക്കമിട്ട് നിരത്തിയാണ് കുണ്ടറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി വനജാ വിദ്യാധരൻ വോട്ടുപിടിത്തം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 1.10 കോടി വീടുകളാണ് പാവപ്പെട്ടവർക്ക് പണിത് നൽകുന്നത്. ഇതിൽ 43.55 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ശേഷിക്കുന്നവയുടെ പണികൾ ആരംഭിച്ചെന്നും വനജാ വിദ്യാധരൻ വോട്ടർമാരോട് പറഞ്ഞു.
മണ്ഡലത്തിലെ നെടുമ്പറമ്പ് പഞ്ചായത്തിലെ പള്ളിമൺ പ്രദേശങ്ങളിലും മൊയ്തീൻമുക്ക് സെന്റ് മേരീസ് കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളികളെയും നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിച്ചു. സജുകുമാർ, ആർച്ചൽ ശ്രീകുമാർ, ഇടവട്ടം വിനോദ്, നിമിഷ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.