c
പ്രചാരണത്തിനെത്തിയ മേഴ്സിക്കുട്ടി അമ്മയ്ക്ക് പൂക്കൾ സമ്മാനിക്കുന്ന വിദ്യാർത്ഥികൾ

കൊല്ലം: പഴങ്ങാലം കശുഅണ്ടി ഫാക്ടറിയിൽ തൊഴിലാളികളെ കണ്ട് മടങ്ങുന്ന വഴിയാണ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയെ കാണാൻ പഴങ്ങാലം സ്വദേശി അരുണിന്റെ കുടുംബം കാത്തുനിന്നത്. അരുണിന്റെ മക്കളായ റിഥ്വിക, ആരാധിക എന്നിവർ ചേർന്ന് മേഴ്സികുട്ടി അമ്മയ്ക്ക് കണിക്കൊന്ന പൂക്കൾ സമ്മാനിച്ചു. "എന്റെ സ്‌കൂളിൽ കയർ മുറിച്ച അമ്മമ്മയാണ്" ഋത്വിക അങ്ങനെ പറഞ്ഞപ്പോൾ മേഴ്സികുട്ടിഅമ്മയ്ക്ക് ആദ്യം കാര്യം പിടികിട്ടിയില്ല.

മോൾ പഠിക്കുന്നത് നല്ലില ഗവൺമെന്റ് യു.പി സ്കൂളിലാണ്. സ്കൂൾ ഹൈടെക് ആക്കിയതിന്റെ ഉദ്ഘാടന വേളയിൽ സ്കൂൾ തുറന്നു കൊടുത്തുകൊണ്ട് മന്ത്രി റിബൺ മുറിച്ചതാണ് ഋതിക കയർ മുറിച്ചതായി പറഞ്ഞതെന്ന് രക്ഷാകർത്താക്കൾ അറിയിച്ചു. 1 കോടി 87 ലക്ഷം രൂപ ചെലവഴിച്ചാണ് നല്ലില ഗവൺമെന്റ് യു.പി സ്കൂൾ ആധുനിക സൗകര്യങ്ങളോട് കൂടി
ഹൈടെക്കാക്കിയത്. പൊതുവിദ്യാലയങ്ങൾ സ്മാർട്ടായത് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണെന്നും സാധാരണക്കാരന്റെ കുഞ്ഞുങ്ങൾക്ക് മികച്ച സൗകര്യങ്ങളോട് കൂടിയ വിദ്യാലയങ്ങൾ ഉറപ്പാക്കിയത്തിന്റെ അംഗീകാരമാണ് തനിക്ക് ലഭിച്ച കണിക്കൊന്നപ്പൂക്കളെന്നും മേഴ്സികുട്ടിഅമ്മ പറഞ്ഞു.