കൊല്ലം: കൊല്ലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണ രാവിലെ ഉളിയക്കോവിൽ ക്ഷേത്ര ദർശനത്തോടുകൂടി തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. തുടർന്ന് മഹാത്മാഗാന്ധി കോളനി സന്ദർശിച്ചു. മണ്ഡലത്തിലെ ജുമാ മസ്ജിദുകൾ, കശുഅണ്ടി ഫാക്ടറികൾ, മാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ശേഷം കടവൂർ, പനയം മേഖലകളിൽ പര്യടനം നടത്തി. തുടർന്ന് അഞ്ചാലുംമൂട്ടിൽ എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു. രാത്രി മണ്ഡലം - ബൂത്ത് കൺവെൻഷനുകളിലും കുടുംബയോഗങ്ങളിലും പങ്കെടുത്ത് സംസാരിച്ചു.