ഓച്ചിറ: കരുനാഗപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ മഹേഷിന്റെ സ്വീകരണപര്യടനം ഇന്നലെ ക്ലാപ്പന പഞ്ചായത്തിൽ നടന്നു.ഇന്നലെ വൈകിട്ട് 3ന് ആലപ്പാട്ട് വെള്ളനാതുരുത്തിൽ നിന്ന് ആരംഭിച്ച പര്യടനം ഡി.സി.സി പ്രസിഡന്റ് പുനലൂർ മധു ഉദ്ഘാടനം ചെയ്തു. ഇന്ന് ഓച്ചിറ പഞ്ചായത്തിലാണ് സ്വീകരണ പര്യടനം നടക്കുന്നത്.