kca
കേരളാ കോളേജ് ലൈബ്രേറിയൻസ് അസോസിയേഷന്റെ ന്യൂസ് ലെറ്റർ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പ്രകാശനം ചെയ്യുന്നു

കരിക്കോട്: കോളേജ് ലൈബ്രറികൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അക്കാഡമിക് പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പറഞ്ഞു. കേരളാ കോളേജ് ലൈബ്രേറിയൻസ് അസോസിയേഷന്റെ (കെ.സി.എൽ.എ) ന്യൂസ് ലെറ്റർ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതോടൊപ്പം ഗവേഷണതല്പരത ഉണ്ടാക്കിയെടുക്കാനും ലൈബ്രറികൾ മുൻകൈയെടുക്കണം. അടിസ്ഥാന വിഷയങ്ങളിൽ മാത്രം ഊന്നിയ ഗവേഷണങ്ങളെക്കാൾ ഇന്റർ ഡിസിപ്ലിനറി ഗവേഷണങ്ങൾക്ക് മുൻഗണന നൽകണം. ശാസ്ത്രം, സാമൂഹികം, തത്വശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങൾ സമന്വയിപ്പിച്ച് കൊണ്ടുള്ള ഗവേഷണങ്ങൾ പരിപോഷിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

കെ.സി.എൽ.എ സംസ്ഥാന പ്രസിഡന്റ് സിസ്റ്റർ ജോളി വർഗീസ്, ജനറൽ സെക്രട്ടറി മനോജ് കുമാർ, എഡിറ്റർ ഡോ. മുഹമ്മദ് മുസ്തഫ, സംസ്ഥാന കമ്മിറ്റി അംഗം രാധാകൃഷ്ണൻപിള്ള തുടങ്ങിയവർ സംബന്ധിച്ചു.