കൊല്ലം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ താമര വിരിയുമെന്ന് മഹാസമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ പറഞ്ഞു.
ചാത്തന്നൂരിലെ രാഷ്ട്രീയ ചരിത്രം മറ്റൊന്നായി മാറുകയാണ്. ഇവിടെ എൻഡി.എയുടെ വിജയം ഉറപ്പാണ്. പുറ്റിങ്ങൽ ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രി എത്തുന്നതിന് മുൻപേ ആശ്വാസമായി ആദ്യമെത്തിയത് നരേന്ദ്രമോദിയാണ്. അതേ മണ്ണിലേക്കാണ് അമിത് ഷാ എത്തിയിരിക്കുന്നത്. ഇത് പ്രവർത്തകർക്ക് കൂടുതൽ ആത്മവിശ്വാസം പകരുകയാണെന്നും ഗോപകുമാർ പറഞ്ഞു.