കൊല്ലം : എസ്.എൻ .കോളേജിലെ 87 -90 എക്കണോമിക്സ് ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു കൊല്ലം വള്ളിക്കീഴ് കുരീപ്പുഴ നഗർ മരയ്ക്കാഴത്തു വീട്ടിലെ വിജയകുമാർ (52). ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട അവിവാഹിതനായ വിജയകുമാർ ഇത്രയുംകാലം ഒറ്റയ്ക്ക് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വീട്ടിലായിരുന്നു താമസം. വള്ളിക്കീഴിലെ ഒരു ഫ്ലാറ്റിൽ സെക്യൂരിറ്റിജീവനക്കാരനാജയകുമാറിന്റെ വീടിന്റെ ശോചനീയാവസ്ഥ മനസിലാക്കിയ ഫ്ളാറ്റ് ഉടമ അവിടെത്തന്നെ സെക്യൂരിറ്റി റൂമിൽ ഇയാൾക്കുള്ള താമസ സൗകര്യവും ഒരുക്കി കൊടുത്തു.
വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ
2012 ഒക്ടോബർ 27 ന് 1987 - 90 ബാച്ചിലെ എക്കണോമിക്സ് വിദ്യാർത്ഥികൾ ചേർന്ന് നൊസ്റ്റാൾജിക് എക്കണോമിക്സ് എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മ രൂപീകരിയ്ക്കുകയുണ്ടായി. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ കൂട്ടായ്മ പ്രവർത്തകർ ചെയ്യുകയുണ്ടായി. അതിലൊന്ന് വിജയകുമാറിന് ഒരു പുതിയ വീട് വച്ച് നൽകുക എന്നതായിരുന്നു. അങ്ങനെ 52 പേരുള്ള കൂട്ടായ്മ അംഗങ്ങൾ 5.16 ലക്ഷം രൂപ നിർമ്മാണ ചെലവുള്ള വീടിന്റെ തുക എല്ലാവരുടെയും കഴിവിനനുസരിച്ച് സമാഹരിച്ച് കരാറുകാരനെ ഏല്പിക്കുകയും വീടിന്റെ പണി പൂർത്തീകരിയ്ക്കുകയും ചെയ്തു.എസ്.എൻ.കോളേജിലെ കോളേജിലെ അന്നത്തെ അദ്ധ്യാപകരായിരുന്ന അനിരുദ്ധൻ, സുരേന്ദ്രൻ , എബ്രഹാം എന്നിവർ ചേർന്ന് വീടിന്റെ താക്കേൽ ദാന കർമ്മം നിർവഹിച്ചു. ചടങ്ങിൽ കോളേജിലെ സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.