ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ,എൽ .ഡി.എഫ് സ്ഥാനാർത്ഥികളുടെ സ്വീകരണം ആരംഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ സ്വീകരണപരിപാടി കിഴക്കേ കല്ലട ടോൾ ജംഗ്ഷനിൽ അഡ്വ.കെ.സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ. എസ്. അനിൽ അദ്ധ്യക്ഷനായിരുന്നു. തിരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി സെക്രട്ടറി എം. ശിവശങ്കരപ്പിള്ള സ്വാഗതം പറഞ്ഞു. നേതാക്കളായ ഡോ. പി .കെ. ഗോപൻ, ടി .ആർ .ശങ്കരപ്പിള്ള,ടി .അനിൽ, സാബു ചക്കുവള്ളി, എസ് .ദിലീപ്കുമാർ, ആർതർ ലോറൻസ്, കല്ലട രവീന്ദ്രൻ പിള്ള, പ്രൊഫ. വി .മാധവൻപിള്ള, ജയദേവി മോഹൻ ,എം. ഗംഗാധരക്കുറുപ്പ് കെ. കെ. രവികുമാർ, അജിത് പ്രസാദ് തുടങ്ങിയവർ സ്വീകരണ സമ്മേളനത്തിൽ സംസാരിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ സ്വീകരണം മൈനാഗപ്പള്ളിയിലെ തുപ്പായി വിളപ്പുറം കോളനിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ഗോകുലം അനിൽ അദ്ധ്യക്ഷത വഹിച്ചു.വൈ.ഷാജഹാൻ, രവി മൈനാഗപ്പള്ളി, തോമസ് വൈദ്യൻ, പി.നൂറുദ്ദീൻ കുട്ടി, ബി.സേതുലക്ഷ്മി , കെ. സുകുമാരൻ നായർ, തുണ്ടിൽ നൗഷാദ്,ഇടവനശ്ശേരി സുരേന്ദ്രൻ, സിജു കോശി വൈദ്യൻ,ബിജുമൈനാഗപ്പള്ളി തുടങ്ങിയവർ സ്വീകരണ യോഗത്തിൽ സംസാരിച്ചു.
കുന്നത്തൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജി പ്രസാദിന്റെ സ്വീകരണ പരിപാടികൾ നാളെ മുതൽ ആരംഭിക്കും. പവിത്രേശ്വരം പഞ്ചായത്തിൽ 26,മൈനാഗപ്പള്ളി 27, കിഴക്കേ കല്ലട 28, ശൂരനാട് വടക്ക് 29, പടി. കല്ലട, മൺറോതുരുത്ത് 30, ശാസ്താംകോട്ട 31, ശൂരനാട് തെക്ക്, പോരുവഴി എന്നീ പഞ്ചായത്തുകളിൽ ഏപ്രിൽ 1 നും സ്വീകരണ പരിപാടികൾ നടക്കും.