ചവറ: നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻപിള്ളയുടെ വടക്കുംതലമേഖലയിലെ സ്വീകരണത്തിന് വീട്ടമ്മമാരും യുവാക്കളും കുട്ടികളും അണിനിരന്നു. ഇന്നലെ രാവിലെ 8.30ന് ചീരാളത്ത് കോളനിയിൻ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടി ചേരാളത്ത്മുക്ക്, പഞ്ചീസ്‌മുക്ക്, മാമ്പഴത്തറമുക്ക്, മുണ്ടപ്പള്ളിമുക്ക്, തെങ്ങുംമുക്ക്, കൊച്ചുവെറ്റമുക്ക്, വെറ്റമുക്ക് മീൻചന്ത, കളീലിൽകോട്ട, ചെങ്ങഴത്ത്മുക്ക്, ഒറ്റയിൽപടിഞ്ഞാറു വശം, വില്ലേജ് ജംഗ്ഷൻ, കാട്ടൂർമുക്ക്, നെല്ലിപ്പറമ്പ്മുക്ക്, കൊല്ലശ്ശേരിമുക്ക്, നമ്പ്യാരയ്യത്ത്മുക്ക്, പ്ലാക്കോടത്ത് ജംഗ്ഷൻ, പൈനുവിളകോളനി, മല്ലയിൽ തൈയ്ക്കാവ്, കുരീത്തറമുക്ക്, നടുവിലമുറി ജംഗ്ഷൻ, വലിയത്ത്മുക്ക്, കാവിൽമുക്ക്, ആലപ്പുറത്ത്മുക്ക്, നയനാർ ജംഗ്ഷന്‍, പറമ്പിമുക്ക്, മഞ്ചാടിമുക്ക്, ചുമടുതാങ്ങിമുക്ക്, പള്ളിവേലിമുക്ക്, ഊപ്പൻവിളമുക്കിന് തെക്കുവശം, കല്ലുംപുറത്ത്മുക്ക്, ചാമ്പക്കടവ്, വേലൻപറമ്പിമുക്ക്, കമ്പിക്കീഴിമുക്ക്, പനയന്നാർകാവ്, മുട്ടത്ത് ജംഗ്ഷൻ, വില്ലന്നൂർ ജംഗ്ഷൻ, ജമാഅത്ത് സ്കൂളിന് സമീപം സി.എൻ.മുക്ക്, കൊല്ലകകോളനി, പീടികമുക്ക്, കല്ലുകണ്ടം ജംഗ്ഷൻ, പുത്തേത്ത് കിഴക്കുവശം, പടന്നയിൽ ജംഗ്ഷൻ, പുത്തൂർ മുക്ക്, കുറ്റിവട്ടം, ഉതിരാംകാവ്, കൊതുമുക്ക്, മുക്കോണത്ത്കാവ്,ചെമ്പോലിമുക്ക് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി 8 മണിക്ക് വൈറ്റമുക്കിൽ സമാപിച്ചു.
.