വടക്കുംതല: ഓൾ കേരളാ പുലയർ മഹാസഭ യൂണിയൻ സെക്രട്ടറി ആയിരുന്ന കെ.സലിംകുമാറിന്റെ രണ്ടാം അനുസ്മരണ സമ്മേളനം ഓൾ കേരളാ പുലയർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് രഘു പി.തേവലക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.പി.രാജൻ, യൂണിയൻ സെക്രട്ടറി കെ.ഇ.ബൈജു, ഡയറക്ടർ ബോർഡ് അംഗങ്ങളായ ശിവദാസൻ കെ.മൈനാഗപ്പള്ളി സതീശൻ മേക്കാട്, രാജൻ പാലക്കൽ, വിജയകുമാരി, വിശ്വംഭരൻ, രജനി മുള്ളിക്കാല, രാധാമണി, ലീലാ ബൈജു,ബിന്ദു ചേനത്തുംവിള, സുനിത മുള്ളിക്കാല എന്നിവർ പങ്കെടുത്തു.