udf-ctnr-photo
യു.ഡി.എഫ്. സ്ഥാനാർത്ഥി എൻ.പീതാംബരക്കുറുപ്പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

യു.ഡി.വൈ.എഫ് യുവജന കൺവെൻഷൻ

ചാത്തന്നൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.വൈ.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ചാത്തന്നൂർ നെഹ്റു ഭവനിൽ നടന്ന കൺവെൻഷൻ മുൻ ഡി.സി.സി പ്രസിഡന്റ് ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. രഞ്ജിത് പരവൂർ അദ്ധ്യക്ഷത വഹിച്ചു. എൻ. പീതാംബരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. എം. സുന്ദരേശൻപിള്ള, എസ്. ശ്രീലാൽ, ബിജു പാരിപ്പളളി, പരവൂർ സജീബ്, ബിജു വിശ്വരാജൻ, പ്ലാക്കാട് ടിങ്കു, ശാലു വി. ദാസ്, അജ്മീർ ചാത്തന്നൂർ, ആർ.എസ്. വിജയ്, ടിബിൻ, രാഹുൽ, നിതിൻ, ഷഫീക് എന്നിവർ പ്രസംഗിച്ചു.