kunnathoor
കാർ അടിച്ചു തകർത്ത നിലയിൽ

കുന്നത്തൂർ :തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച യുവതിയുടെ കാർ അടിച്ച് തകർത്ത നിലയിൽ.ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഏഴാം വാർഡിൽ മത്സരിച്ച എളന്തുരുത്തിൽ വടക്കതിൽ ലക്ഷ്മി ഗോപന്റെ വീട്ട് മുറ്റത്ത് കിടന്ന കാറാണ് കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചത്.ശൂരനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.