jayalal-4
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ചാത്തന്നൂർ: ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാൽ കല്ലുവാതുക്കൽ, ചിറക്കര പഞ്ചായത്തുകളിലെ കശുഅണ്ടി ഫാക്ടറികളിലെത്തി വോട്ടുതേടി. കല്ലുവാതുക്കൽ പഞ്ചായത്തിലെ കുളത്തൂർക്കോണം ഈസ്റ്റേൺ, വരിഞ്ഞം വാര്യൻചിറ, നടയ്ക്കൽ ആമ്പാടി, ശ്രീരാമപുരം വൈഷ്ണവ്, വേളമാനൂർ തേക്കിൻകാട്, തൊളിക്കോട്, വട്ടക്കുഴിക്കൽ, ചിറക്കര പഞ്ചായത്തിലെ എം.എം.കെ, ചിറക്കരത്താഴം സെഞ്ച്വറി, ഇടവട്ടം ശ്രീഹരി, ഡീസന്റ് ജംഗ്ഷൻ റഹ്മാനി എന്നിവിടങ്ങളിലെ ഫാക്റികളിലാണ് ജയലാൽ വോട്ടുതേടിയെത്തിയത്.
എസ്. അനിൽകുമാർ, ധർമ്മപാലൻ, വി. രഘുനാഥൻ, ബിജു ജോൺ, രാജു കൃഷ്ണൻ, വി. സലിം, വി.എസ്. രാജവല്ലി, എൻ. ദേവദാസ്, വി. സത്യൻ, അഡ്വ. രാജേഷ്, ഡി. രാജു, കെ. ജയകുമാർ, പി.എം. രാധാകൃഷ്ണൻ, കമലേശൻ, ചന്ദ്രിക, ആർ. ജയിൻകുമാർ, എൻ. ശശി, സുശീലാദേവി, ഉല്ലാസ്, മായ സുരേഷ്, ആർ. അനിൽകുമാർ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.