gop
എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ ചാത്തന്നൂരിൽ പ്രചാരണത്തിനിടെ

കൊല്ലം: ചാത്തന്നൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറെന്ന പഴയ അദ്ധ്യാപകൻ മണ്ഡലത്തിലെ വിവിധയിടങ്ങളിലെത്തുമ്പോൾ ഓടിയെത്തുന്നവരിലധികവും പഴയ ശിഷ്യന്മാരാണ്. ഇവരിൽ ചിലർ രാഷ്ട്രീയം മറന്ന് അദ്ദേഹത്തൊപ്പം പ്രചാരണത്തിനിറങ്ങാനും മുന്നിലുണ്ട്. തന്റെ ശിഷ്യഗണങ്ങൾ ഓടിയെത്തുമ്പോൾ പഴയ അദ്ധ്യാപകന്റെ സ്നേഹവാത്സല്യങ്ങൾ ബി.ബി. ഗോപകുമാറിന്റെ മുഖത്ത് പ്രകടമാകും.
ചുമട്ടുതൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, വ്യാപാരികൾ, മറ്റ് വോട്ടർമാർ തുടങ്ങിയവരെ നേരിൽ കാണാൻ ഓടിയെത്തുകയാണ് ഗോപകുമാർ. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തെത്തിയ ചാത്തന്നൂർ മണ്ഡലത്തിൽ ഇക്കുറി വിജയിച്ചു കയറാനാകുമെന്നാണ് എൻ.ഡി.എയുടെ കണക്കുകൂട്ടൽ. 'ജയിക്കണം, ജയിച്ചല്ലേ പറ്റൂ, മാറ്റം അനിവാര്യമല്ലേ'- ബി.ബി. ഗോപകുമാർ ചോദിക്കുന്നു.