c
ഇരവിപുരം നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രൻ വാളത്തുങ്കൽ മന്നം മെമ്മോറിയൽ സ്കുളിലെത്തി വോട്ടഭ്യർത്ഥിക്കുന്നു

കൊല്ലം: ഇരവിപുരത്തുകാരുടെ ഹൃദയം കീഴടക്കി എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രന്റെ പര്യടനം തുടരുന്നു. ഇന്നലെ ഉമയനല്ലൂർ മേഖലയിലാണ് രഞ്ജിത്ത് രവീന്ദ്രൻ വോട്ട് തേടിയെത്തിയത്. ഉമയനല്ലൂർ ക്ഷേത്രം, പുല്ലിച്ചിറ ഉമയനല്ലൂർ പാർക്ക് എന്നിവിടങ്ങൾക്ക് പുറമേ പ്രദേശത്തെ കടമ്പോളങ്ങളിലുമെത്തി അദ്ദേഹം ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചു. സ്ഥാനാർത്ഥിയെത്തുന്ന വിവരമറിഞ്ഞ് പാർട്ടി പ്രവർത്തകർക്ക് പുറമേ നിരവധി പേർ അദ്ദേഹത്തെ വഴിവക്കിൽ കാത്ത് നിന്ന് അഭിവാദ്യമർപ്പിച്ചു. എൻ.ഡി.എ നേതാക്കളായ എസ്. ഹരി, ജോർജ് ലിയോൺ, വിഷ്ണു, ജയകുമാർ, രാജേഷ്, സുഭാഷ്,​ സുധീഷ് എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഇതിനോടകം ഏകദേശം 65 കുടുംബയോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു. എല്ലാ ദിവസവും അഞ്ച് മണിക്ക് ശേഷമാണ് കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നത്. എൻ.ഡി.എയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്
നേതാക്കളായ പച്ചയിൽ സന്ദീപ്, സി.ബി. പ്രതീഷ്, നരേന്ദ്രൻ, കൂനമ്പായിക്കുളം ബൈജു, ജയകുമാർ,
ഏരൂർ സുനിൽ, പ്രിൻസ് കോക്കാട്, സുരേഷ്, അഭിലാഷ്, ജയപ്രകാശ്, മുണ്ടയ്ക്കൽ ബാലൻ, സജിത്ത് തുണ്ടിൽ, സുജിത്ത് തുടങ്ങിയ നേതാക്കളാണ്. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളും സംസ്ഥാന സർക്കാരിനും യു.ഡി.എഫിനുമെതിരായ അഴിമതി ആരോപണങ്ങളും ഉന്നയിച്ചാണ് രഞ്ജിത്ത് രവീന്ദ്രന്റെ പ്രചാരണം.