litarari
ശ്രീ നാരായണ കോളേജിലെ ലിറ്റററി ക്ലബിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ നിർവഹിക്കുന്നു

കൊല്ലം: ശ്രീ നാരായണ കോളേജിലെ ലിറ്റററി ക്ലബിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ നിർവഹിച്ചു. ആൺ, പെൺ എഴുത്തുകൾക്കപ്പുറം എന്ന വിഷയത്തിൽ മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവയിത്രി വിജയ രാജമല്ലിക മുഖ്യപ്രഭാഷണം നടത്തി. ലിറ്റററി ക്ലബ് കോ-ഓർഡിനേറ്റർ ഡോ. എം.എസ്. ബിജു, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ. എസ്.വി. മനോജ്, വിമൺസ് സ്റ്റഡി യൂണിറ്റ് കോ ഓർഡിനേറ്റർ എൻ. ശ്രീജ, പി.ടി.എ സെക്രട്ടറി യു. അധീശ്, ഡോ. എൻ. ശ്രുതി എന്നിവർ സംസാരിച്ചു.