കുണ്ടറ: വാളയാർ സംഭവത്തിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയുടെ വിലാപം സർക്കാർ കേട്ടില്ലെന്നു നടിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. കുണ്ടറ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പെരുമ്പുഴയിൽ സഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളിവർഗത്തിന്റേതെന്ന് വീമ്പിളക്കുന്ന സർക്കാർ കുത്തക ബൂർഷ്വാ ഉത്പന്നമായ പരസ്യവിപണിയെ ആശ്രയിക്കുകയാണ്. യാഥാർത്ഥ്യവുമായി ഒരുബന്ധവുമില്ലാത്ത കാര്യങ്ങളാണ് പരസ്യങ്ങളിൽ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് കുരീപ്പള്ളി സലിം അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥ് തുടർന്ന് സംസാരിച്ചു. പുനലൂർ മധു, അഡ്വ. എ. ഷാനവാസ്ഖാൻ, പഴകുളം മധു, ജി. രതി കുമാർ, പി. ജെർമിയാസ്, മുൻ എം.എൽ.എ പ്രതാപവർമ്മ തമ്പാൻ, പ്രൊഫ. ഇ. മേരിദാസൻ, ടി.സി. വിജയൻ, കായിക്കര നവാബ്, കെ.ആർ.വി. സഹജൻ, ആന്റണി ജോസ്, കെ. ബാബുരാജൻ, കെ.ബി. ഷഹാൽ, നിരോഴിക്കൽ സാബു, വിളവിട്ടിൽ മുരളി, ടി.സി. അനിൽ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ജി. വേണുഗോപാൽ സ്വാഗതം പറഞ്ഞു.