കുണ്ടറ: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ വയോധികനെ കുണ്ടറ അഗ്നിശമനസേന രക്ഷപ്പെടുത്തി. മുളവന പി.കെ.ജെ.എം സ്കൂളിന് സമീപം കളിയിലുവിള പുത്തൻ വീട്ടിൽ തങ്കച്ചനാണ് (65) 20 അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ വീണത്. സംഭവസ്ഥലത്തുണ്ടായിരുന്ന കുണ്ടറ പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ ഷിന്റോ കിണറ്റിലിറങ്ങി തങ്കച്ചനെ പിടിച്ചു നിറുത്തി. ഉടൻ തന്നെ കുണ്ടറ അഗ്നിശമന സേന സ്ഥലത്തെത്തി നെറ്റും റോപ്പും ഉപയോഗിച്ച് തങ്കച്ചനെയും ഷിന്റോയെയും കിണറിനു പുറത്തെത്തിച്ചു. സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ റഹിംകുട്ടി, രാജേന്ദ്രൻ പിള്ള, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജോൺസൺ, ജയരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനു, അരുൺദാസ്, സുജിത്ത്, വിഷ്ണു, മിഥിലേഷ്, രാജേന്ദ്രൻ, ഹോം ഗാർഡുമാരായ ബാലചന്ദ്രൻ പിള്ള, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.