vijaya
ദേവസ്വം ബോര്‍ഡ് കോളേജ് ഫിസിക്സ് വിഭാഗം അധ്യാപിക പ്രൊഫഃടി.വിജയകുമാരിയുടെ എട്ടാമത് അനുസ്മരണ ദിനവും എന്‍ഡോവ്മെന്‍റ് വിതരണവും കേരള പി.എസ്.സി അംഗം എസ്.എ.സെയ്ഫ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : ദേവസ്വം ബോർഡ് കോളേജ് ഫിസിക്സ് വിഭാഗം അദ്ധ്യാപികയായിരുന്ന പ്രൊഫ.ടി.വിജയകുമാരിയുടെ എട്ടാമത് അനുസ്മരണ ദിനവും എൻഡോവ്മെന്റെ വിതരണവും കേരള പി.എസ്.സി അംഗം എസ്.എ.സെയ്ഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. മിനി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.സി. ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.വി. ജയശ്രീ, ഡോ. കെ. ലിസി,പ്രൊഫ. കൃഷ്ണൻ പോറ്റി, പ്രൊഫ.മീരാ.എസ്‌.ആനന്ദ്,ഡോ.നിഷ.എസ്‌.പണിക്കർ, ഡോ. ക്യൂബ,
പ്രൊഫ: നഹാമിയ,വത്സല വിലാസചന്ദ്രൻ എന്നിവർ സംസാരിച്ചു.