
കൊല്ലം: ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ 27 വരെ പ്രമുഖ നേതാക്കൾ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലെ സമ്മേളനങ്ങളിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയിലെ പര്യടനം ഇന്ന് നടക്കും. രാവിലെ 9ന് കുന്നത്തൂർ മണ്ഡലത്തിലെ ചക്കുവള്ളി, 10ന് ചവറ, വൈകിട്ട് 4ന് ക്യു.എ.സി മൈതാനം, 5ന് കൊട്ടാരക്കര, 6ന് കല്ലുവാതുക്കൽ എന്നിവിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രി കെ.കെ. ശൈലജ രാവിലെ 10ന് പത്തനാപുരം, വൈകിട്ട് 3ന് പുനലൂർ, 5ന് ചടയമംഗലം, 6ന് ചിതറ എന്നിവിടങ്ങളിലും മന്ത്രി ജി. സുധാകരൻ രാവിലെ 11ന് പത്തനാപുരം, വൈകിട്ട് 5ന് തഴവ എന്നിവിടങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കും. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ വൈകിട്ട് 5ന് അഞ്ചലിലും സി.പി.ഐ നേതാവ് ആനി രാജ വൈകിട്ട് 5ന് ചടയമംഗലത്തും പ്രചാരണത്തിനായി എത്തും.
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള നാളെ വൈകിട്ട് 4ന് മയ്യനാട്, 5ന് പനയം, 6ന് കാവനാട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. 27ന് രാവിലെ 10ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൊട്ടാരക്കര മണ്ഡലത്തിലെ നെടുമൺകാവിലും പൊളിറ്ര് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രാവിലെ 10ന് കരുനാഗപ്പള്ളി, വൈകിട്ട് 4ന് അയത്തിൽ, 6ന് പെരുമ്പുഴ എന്നിവിടങ്ങിൽ നടക്കുന്ന യോഗങ്ങളിലും പങ്കെടുക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ വൈകിട്ട് 4ന് ചന്ദനത്തോപ്പ്, 5ന് കടപ്പാക്കട, 6ന് തേവലക്കര എന്നിവിടങ്ങളിലും മന്ത്രി സി. രവീന്ദ്രനാഥ് രാവിലെ 10ന് ഇളമാട്, 11ന് തടിക്കാട്, വൈകിട്ട് 3ന് പത്തനാപുരം, 5ന് എഴുകോൺ, 6ന് നല്ലില എന്നിവിടങ്ങളിലെ സമ്മേളനങ്ങളിലും പങ്കെടുക്കും.