v-gopan
ച​വ​റ​യി​ലെ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​വി​വേ​ക് ​ഗോ​പ​ൻ​ ​വോ​ട്ട് ​അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു

കൊല്ലം: ഉച്ചയ്ക്ക് 12.15. ചവറ പുന്തൻചന്ത ആണുവേലി ദേവീക്ഷേത്ര സന്നിധി. ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണ ചടങ്ങ് നടക്കുകയാണ്. ഭക്തജനങ്ങൾ ഏറെയുണ്ട്. എല്ലാവരുടെയും കണ്ണ് ക്ഷേത്രത്തെ വലം വച്ച് പ്രാർത്ഥിക്കുന്ന ഒരാളിലേക്കാണ്. അവർ പറയുന്നു. പരസ്പരത്തിലെ സൂരജ്, അല്ല, കാർത്തിക ദീപത്തിലെ അരുൺ സാർ. അപ്പോൾ കൂട്ടത്തിലൊരാൾ തിരുത്തി. അയ്യോ സൂരജും അരുൺ സാറൊന്നുമല്ല. അത് നമ്മുടെ എൻ.ഡി.എ സ്ഥാനാർത്ഥി വിവേക് ഗോപനാണ്.

പ്രാർത്ഥന കഴിഞ്ഞ് വിവേക് ഗോപൻ ഭക്തർക്കടുത്തേക്ക് നടന്നെത്തി വോട്ട് അഭ്യർത്ഥിച്ചു. അപ്പോൾ ചിലർ ചോദിച്ചു. 'എവിടെ ദീപ്തി', 'എവിടെ കാർത്തിക'. അതിന് വിവേക് ഗോപന്റെ മറുപടി ഇങ്ങനെ. അവരൊക്കെ വലിയ തിരക്കിലാണ്. നിങ്ങൾ അന്വേഷിച്ചതായി പറയാം. ഇപ്പോൾ എന്നെ സഹായിക്കണം. ഉറപ്പായും വോട്ട് ചെയ്യണം. അതിരാവിലെ തുടങ്ങുന്ന പ്രചാരണം രാത്രി വൈകിയും തുടരുകയാണ്. വോട്ടർമാരുടെ മികച്ച പ്രതികരണം വിവേക് ഗോപനും എൻ.ഡി.എ പ്രവർത്തകർക്കും ആവേശം പകരുന്നു.

 ഉയർത്തുന്നത് ജനകീയ പ്രശ്നങ്ങൾ

കെ.എം.എം.എല്ലിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കൽ പ്രശ്നം. രൂക്ഷമായ കുടിവെള്ള ക്ഷാമം തുടങ്ങിയ മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളാണ് വിവേക് ഗോപൻ ഉയർത്തുന്നത്. ഒപ്പം ചവറയെ കേരളത്തിലെ ഏറ്റവും മികച്ച മണ്ഡലമാക്കി മാറ്റുമെന്ന ഉറപ്പും നൽകുന്നു.