കൊല്ലം: കൊല്ലത്തിന്റെ സമഗ്ര പുരോഗതിക്കും ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കും ഒരു മുഴുവൻ സമയ എം.എൽ.എയെയാണ് ആവശ്യമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു. യു.ഡി.വൈ.എഫ് കൊല്ലം നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷമായി കൊല്ലത്ത് എം.എൽ.എയുടെ സാന്നിദ്ധ്യമേ ഇല്ലായിരുന്നു. ഇതിന് അറുതി വരുത്താൻ യുവജനത മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.ഡി.വൈ.എഫ് നിയോജകമണ്ഡലം ചെയർമാൻ ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ഡി. ഗീതാകൃഷ്ണൻ, ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി യു. ഉല്ലാസ്, യു.ഡി.വൈ.എഫ് നിയോജക മണ്ഡലം കൺവീനർ ഡേവിഡ് സേവിയർ, തോമസ് ഫിലിപ്പ്, ഷഹൻഷാ, ശരത് കടപ്പാക്കട, അജു ചിന്നക്കട, സവാദ് മങ്ങാട്, അൻസർ ഷാ, സച്ചിൻ പ്രതാപ്, ജയരാജ്, ഷാജി പള്ളിത്തോട്ടം, കബീർ ഞാറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.