ldf
ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാലിന് തെന്മല പഞ്ചായത്തിലെ ഇടമൺ ഉദയഗിരി നാല് സെൻറ് കോളനിയിൽ സ്നൽകിയ സ്വീകരണം

പുനലൂർ:കിഴക്കൻ മലയോര മേഖലയായ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ ഇടത്,യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് സ്വീകരണം നൽകി.ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാലിന്റെ സ്വീകരണ പരിപാടികൾ ഇന്നലെ രാവിലെ 7.30ന് തെന്മല പഞ്ചായത്തിലെ ചെറുകടവിൽ നിന്ന് ആരംഭിച്ച ശേഷം ഉപ്പുകുഴി, തോണിച്ചാൽ,ആനപെട്ടകോങ്കൽ, ഉദയഗിരി, ഇടമൺ, വെള്ളിമല, ആയിരനെല്ലൂർ, ഉറുകുന്ന് കോളനി, ഉറുകുന്ന്,ഒറ്റക്കൽ, പള്ളിമുക്ക്, പത്തേക്കർ, തെന്മല ഡാം തുടങ്ങിയ നിരവധി കേന്ദ്രങ്ങളിൽ ആയിരക്കണിക്ക് ജനങ്ങൾ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം രാത്രി 8ന് തെന്മല ജംഗ്ഷനിൽ സമാപിച്ചു. നേതാക്കളായ എസ്.ബിജു, സി.അജയപ്രസാദ്, എൻ.കോമളകുമാർ, ടി.ചന്ദ്രാനന്ദൻ,ആർ.ലൈലജ, എസ്.സുനിൽകുമാർ, എ.സലീം, വി.എസ്.മണി, റെജി ജോൺസൺ, എ.ജോസഫ്,ആർ.മോഹനൻ തുടങ്ങിയവർ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദു റഹിമാൻ രണ്ടത്താണിയുടെ സ്വീകരണം ആര്യങ്കാവിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് പാലരുവി ജംഗ്ഷൻ, ഇടപ്പാളയം, കഴുതിരുട്ടി, നെടുംമ്പാറ, പൂന്തോട്ടം, അമ്പനാട്, ആനച്ചാടി തുടങ്ങിയ നിരവധി കേന്ദ്രങ്ങളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി.ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, യു.ഡി.എഫ് നേതാക്കളായ സി.വിജയകുമാർ,കെ.ശശിധരൻ, എസ്.ഇ.സഞ്ജയ്ഖാൻ, തോമസ് മൈക്കിൾ, ഇടപ്പാളയം സുരേഷ്, എ.എ.ബഷീർ, ബിനു ശിവപ്രസാദ്, ഗീത സുകുനാഥ്, ആനച്ചാടി സോമൻ, വെഞ്ചേമ്പ് സുരേന്ദ്രൻ തുടങ്ങിയവർ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.