കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽ.ഡി.എഫ് കമ്മിറ്റി പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. കുലശേഖരപുരം പുത്തൻതെരുവിൽ സംഘടിപ്പിച്ച പൊതുയോഗം സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പി. ഉണ്ണി അദ്ധ്യക്ഷനായി. നിസാം കൊട്ടിലിൽ, സി. രാധാമണി, കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, വൈസ് പ്രസിഡന്റ് എ. നാസർ, ഡി. രാജൻ, ഗേളി ഷണ്മുഖൻ, അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, വസന്താ രമേശ്, മുരളീധരൻ, നിസാർ കാത്തുങ്ങൽ തുടങ്ങിയവർ സംസാരിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രൻ യോഗങ്ങളിൽ സംസാരിച്ചു. ഓച്ചിറ മേമന, പായിക്കുഴി എന്നിവിടങ്ങളിൽ സംഘടിപ്പിച്ച യോഗങ്ങളും കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.