പത്തനാപുരം : തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്വീകരണ പര്യടനം ആരംഭിക്കുന്നതിന് മുന്നോടിയായി പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല എക്സ് സർവീസ്‌മെൻ ലീഗിന്റെ (കെ.എസ്.ഇ.എസ്.എൽ) മേൽനോട്ടത്തിലുള്ള മഞ്ചലൂരിലെ ധീര ജവാന്മാരുടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കാർഗിൽ യുദ്ധത്തിൽ വീര മൃതു വരിച്ച കെ.ജി. ശ്രീകുമാറിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് ചാമക്കാല മേലില പഞ്ചായത്തിലെ സ്വീകരണ പരിപാടിക്ക് തുടക്കമിട്ടത്. ശ്രീകുമാറിന്റെ അമ്മചടങ്ങിൽ പങ്കെടുത്തു.