noushad
മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാൻ ഇരവിപുരം മണ്ഡലത്തിൽ സംഘടിപ്പിച്ച എൽ.​ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദിന്റെ റോഡ് ഷോ മണ്ഡലം സെക്രട്ടറി എക്സ്. ഏണസ്റ്റ് ഫ്ളാഗ് ഓഫ് ചെയ്യുന്നു

കൊല്ലം: ആവേശത്തിന്റെ അലകളുയർത്തി ഇരവിപുരത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദിന്റെ റോഡ് ഷോ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കുന്നതിനാണ് റോഡ് ഷോ സംഘടിപ്പിച്ചത്. ഉച്ചവെയിലിനെയും മറികടക്കുന്ന ആവേശച്ചൂടിൽ നൂറുകണക്കിന് പ്രവർത്തകർ ഇരുചക്ര വാഹനങ്ങളുമായി റോഡ് ഷോയിൽ പങ്കെടുത്തു. മേവറത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി എക്സ്. ഏണസ്റ്റ് ഫ്ളാഗ് ഓഫ് ചെയ്തു. അയത്തിൽ, പള്ളിമുക്ക്, കോളേജ് ജംഗ്‌ഷൻ, ചിന്നക്കട വഴി മുഖ്യമന്ത്രിയുടെ യോഗസ്ഥലമായ ക്യു.എ.സി മൈതാനിയിൽ പ്രകടനം സമാപിച്ചു.

എം. നൗഷാദിന്റെ സ്വീകരണ പരിപാടി ഇന്ന് ആരംഭിക്കും. വൈകിട്ട് കന്റോൺമെന്റ് സി.എസ്.ഐ കൺവെൻഷൻ സെന്ററിന് സമീപം നടക്കുന്ന സമ്മേളനം സി.പി.ഐ നേതാവ് മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. പട്ടത്താനം, മുണ്ടയ്ക്കൽ മേഖലകളിലാണ് ഇന്നത്തെ പര്യടനം.