കൊല്ലം: കഴിഞ്ഞ തവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ രണ്ടാംഘട്ട പര്യടനത്തിലേക്ക് കടന്നിരിക്കുകയാണ് ചവറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബിജോൺ.
ഇന്നലെ രാവിലെ വിവിധ സ്ഥലങ്ങളിലെ കടകമ്പോളങ്ങൾ, വീടുകൾ സന്ദർശിച്ച് വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
ഉച്ചയ്ക്ക് ശേഷം സ്വീകരണ പരിപാടിയായിരുന്നു. തുറന്ന വാഹനത്തിലെത്തുന്ന ഷിബു ബേബിജോണിനെ പൊന്നാടകളും മാലകളും ചാർത്തി സ്വീകരിച്ചു. തുടർന്ന് എൽ.ഡി.എഫ് സർക്കാരിനെ കടന്നാക്രമിച്ചുള്ള പ്രസംഗം. ഒപ്പം താൻ ചവറയുടെ എം.എൽ.എ ആയിരുന്നപ്പോൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഒരോ സ്ഥലത്തും പത്ത് മിനിറ്റ് മാത്രമാണ് ചെലവഴിക്കുന്നത്.
ചവറയിൽ വികസന മുരടിപ്പ്
ചവറയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വികസനം മുരടിച്ചുവെന്നാണ് ഷിബു ബേബിജോൺ പ്രധാനമായും പറയുന്നത്. ഇത്തവണത്തെ ബഡ്ജറ്റിൽ ചവറ എന്ന വാക്ക് പോലും ഉച്ചരിക്കപ്പെട്ടില്ല. മത്സ്യത്തൊഴിലാളികൾ മുറിവേറ്റിരിക്കുകയാണെന്നും ഷിബു ബേബിജോൺ പറഞ്ഞു.