കൊല്ലം: വീടുകളിലെത്തി വോട്ടർമാരോട് ഏറെനേരം സംസാരിച്ച് വോട്ടുറപ്പിക്കുകയാണ് ഇരവിപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രൻ. ഇന്നലെ പാലത്തറ, മുണ്ടയ്ക്കൽ മേഖലകളിലായിരുന്നു പര്യടനം. മേഖലയിലെ ഒട്ടുമിക്ക കുടുംബങ്ങൾക്കും അദ്ദേഹത്തെ നേരിട്ട് പരിചയമുള്ളതിനാൽ വീട്ടിലേക്ക് ക്ഷണിച്ചിരുത്തി.
ഉച്ചയ്ക്ക് എൻ.ഡി.എയുടെ വാളത്തുംഗൽ ഏരിയാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസ് രഞ്ജിത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് ഇരവിപുരം മണ്ഡലം പ്രസിഡന്റ് എസ്. ഹരി, സെക്രട്ടറി അഭിലാഷ്, ബി.ഡി.ജെ.എസ് കൊല്ലം മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ജയകുമാർ, പ്രസിഡന്റ് രാജേഷ് കായമഠം, ട്രഷറർ സുധീഷ്, മണ്ഡലം കമ്മിറ്റി അംഗം സുജിത്ത് ചന്ദ്രൻ, ഏരിയാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി പത്മസേനൻ, ഷിബു തുടങ്ങിയവർ പങ്കെടുത്തു.