കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ വലിയേല മഠത്തിക്കോണം അനീഷ് ഭവനിൽ അജിത്തിനെയാണ്(22) കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴ അൻപതേക്കർ സ്വദേശിനിയായ പതിനഞ്ചുകാരിയെയാണ് പീഡിപ്പിച്ചത്.പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.