covid

കൊല്ലം: സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവന് കൊവിഡ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ സെക്രട്ടറി അടക്കമുള്ളവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.