കൊല്ലം: ഒൻപതുവയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കൊട്ടാരക്കര എഴുകോൺ ചിറ്റാകോട് വിഷ്ണുവിലാസത്തിൽ അഞ്ജനയെയും(28) കാമുകൻ കുണ്ടറ പെരുമ്പുഴ മുണ്ടയ്ക്കൽ കനാൽ ജംഗ്ഷനിൽ സംഗീത് ഭവനിൽ സംഗീതിനെയുമാണ്(27) എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ജനയുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.