raja
സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ. എൽ ഡി.എഫ് നേതൃത്വത്തിൽ അഞ്ചലിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം

അഞ്ചൽ: കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾ ഇന്ത്യക്കാകമാനം മാതൃകയാണെന്നും ഈ ഭരണം തുടരേണ്ടത് അനിവാര്യമാണെന്നും കോൺഗ്രസ് ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുകയാണെന്നും സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. എൽ .ഡി.എഫിന്റെ നേതൃത്വത്തിൽ അഞ്ചലിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
.സി.പി.എം ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ, കേരളാ കോൺഗ്രസ് നേതാവ് ബന്നി കക്കാട്, കെ.സി ജോസ്, എസ്.സുരജ് ,ബാബു പണിക്കർ വി രവീന്ദ്രനാഥ്‌, ലിജു ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു.