
പത്തനാപുരം: കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു പത്തനാപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി വി.എസ്. ജിതിൻ ദേവിന്റെ സ്വീകരണ പര്യടനം ഇന്നലെ ആരംഭിച്ചത്. വെട്ടിക്കവല പഞ്ചായത്തിലെ ഇരണൂരിൽ നടന്ന സ്വീകരണം ബി.ജെ.പി സംസ്ഥാന സമിതി അംഗം മാമ്പഴത്തറ സലിം ഉദ്ഘാടനം ചെയ്തു. തുടർന്ന് നിരപ്പുവിള, സദാനന്ദപുരം,പനവേലി,പച്ചൂർ തുടങ്ങി ഇരുപതോളം കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ചക്കുവരയ്ക്കൽ ജംഗ്ഷനിൽ സമാപിച്ചു. പട്ടാഴി പഞ്ചായത്തിലാണ് ഇന്നത്തെ പര്യടനം.ബി.ജെ.പി നേതാക്കളായ വിളക്കുടി ചന്ദ്രൻ, സുഭാഷ് പട്ടാഴി, വടകോട് ബാലകൃഷ്ണൻ, വില്ലൂർ സന്തോഷ്, രമ്യശ്രീ, കറവൂർ കണ്ണൻ,ഇരണ്ണൂർ രതീഷ്, ലളിതാംബിക, സുരേഷ് ബാബു,ബൈജു തോട്ടശ്ശേരി തുടങ്ങിയവർ വിവിധ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.