c
കുണ്ടറ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരൻ പെരിനാട്ട് ബസ് യാത്രക്കാരോട് വോട്ട് അഭ്യർത്ഥിക്കുന്നു

കൊല്ലം: കുണ്ടറ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരൻ പെരിനാട് പഞ്ചായത്തിൽ പര്യടനം നടത്തി. പഞ്ചായത്തിലെ വെള്ളിമൺ, കേരളപുരം, വെള്ളിമൺ വില്ലേജ്, ചാറുകാട് തുടങ്ങിയ സ്ഥലങ്ങളിലും വിവിധ തൊഴിലുറപ്പ് കേന്ദ്രങ്ങളിലുമെത്തി വോട്ടഭ്യർത്ഥിച്ചു. സുനിൽകുമാർ, രമ്യ, ശ്രുതി, ഷാജുമോൻ, സജുകുമാർ, ഏരൂർ സുനിൽ, വിഷ്ണു, രാജി, രഞ്ജു, പ്രിൻസ് കോക്കാട്, ആർച്ചൽ ശ്രീകുമാർ, വൈശാഖ്, ഗീത കലയനാട് ശരത്, തുളസി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.